പൊന്നാനി കടലില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി

എടപ്പാൾ: പൊന്നാനി കടലിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. പൊന്നായിൽ നിന്നും പടിഞ്ഞാറ് നാല് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഏകദേശം അമ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച കാലത്ത് 11 മണിയോടെയാണ് പൊന്നാനി കോസ്റ്റൽ എസ്.ഐ ശശീന്ദ്രൻ മേല യിൽ, എസ്.ഐ ഷാജി എം.കെ, സീനിയർ സി.പി.ഒ മാരായ പ്രവീൺ, ബൈജു, പോലീസുകാരായ അനിൽകുമാർ, വിനീഷ് വിജയൻ, ശ്രീജിത്ത് തുടങ്ങിയവർ ചേർന്ന്
മൃതദേഹം കണ്ടെടുത്തു.

ബോട്ട് ജീവനക്കാരായ യൂനസ്, നിസാർ, ബാബു എന്നിവരുടെ സഹകരണത്തോടെ മൃതദേഹം കരക്കെത്തിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top