Section

malabari-logo-mobile

തിരൂരിലെ റിപ്പര്‍ മോഡല്‍ കൊല : പ്രതി പിടിയില്‍

HIGHLIGHTS : തിരൂര്‍:  തിരൂര്‍ മാര്‍ക്കറ്റിനകത്ത് ചുമട്ടുതൊഴിലാളി തലയ്ക്ക് കല്ലുകൊണ്ടടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാളാട്

തിരൂര്‍:  തിരൂര്‍ മാര്‍ക്കറ്റിനകത്ത് ചുമട്ടുതൊഴിലാളി തലയ്ക്ക് കല്ലുകൊണ്ടടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാളാട് പത്തംമ്പാട് സ്വദേശി സൈതലവി(62)നെ കൊലപ്പെടുത്തിയ കേസില്‍ ബീഹാര്‍ സ്വദേശി സുബാഷ് സിങ്(35) ആണ് അറസ്റ്റിലായത്. തിരൂര്‍ സിഐ അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മനോരോഗിയാണ്.

സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ തൊട്ടടുത്ത വൈലത്തൂരില്‍ നിന്നും ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു മനോരോഗലക്ഷണം കണ്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചമുറയ്ക്ക് ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

sameeksha-malabarinews

കഴിഞ്ഞ ഒരുമാസമായി ഇയാള്‍ വലച്ചെറിയുന്ന കേടുവന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിച്ച് നഗരത്തിലൂടെ അലയുന്നുണ്ട്. കൊലപാതകം നടന്ന സമയത്തെ മാര്‍ക്കറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ രണ്ടുതവണ നടന്നുപോകുന്നത് ചിത്രങ്ങളില്‍ വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുബാഷിനെ പോലീസ് തിരയന്നതും കസ്റ്റഡിയിലെടുക്കുന്നതും. തുടര്‍ന്ന ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കല്ലിന്‍മേലുണ്ടായിരുന്ന വിരലടയാളവും കൊലപാതകം നടന്ന മുറിയില്‍ നിന്ന് കിട്ടിയ തലമുടിയും സൂഭാഷിന്റെതാണെന്ന് കണ്ടെത്തി.

ഇപ്പോള്‍ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍പറഞ്ഞ മേല്‍വിലാസമാണ് രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ബീഹറിലും അന്വേഷണം നടത്തും.

മാസങ്ങള്‍ക്ക് മുമ്പ് ഏആര്‍നഗറില്‍ ഒരു തമിഴ്‌നാട് സ്വദേശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ ഇയാളെ നാട്ടുകാര്‍ പിടികൂടുകയും മനോരാഗിയായതിനാല്‍ വിട്ടയക്കുകയുമായിരുന്നു. ഇത് സുബാഷാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെ തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!