ഡി ഡി ഗ്രൂപ്പ് പ്രതിഭകളെ ആദരിച്ചു

പാലത്തിങ്ങല്‍: ഹിമാചല്‍ പ്രദേശ് ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിപ്പിച്ച എഐഎഫ്എഫ് ഡി ലൈസന്‍സ് ഫുട്ബാള്‍ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂത്തിയാക്കിയ വിനോദ് കെ.ടി, വിബീഷ് വി എന്നിവരെയും കഴിഞ്ഞ ദിവസം പാലത്തിങ്ങല്‍ പുറ്റാട്ടുതറയില്‍ മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ വിജീഷിനെയും പാലത്തിങ്ങല്‍ എ.എം.യു.പി സ്‌കൂളില്‍ 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച് മാര്‍ച്ച് 31 ന് പ്രധാനദ്ധ്യാപികയായി റിട്ടയര്‍ ചെയ്ത ജയശ്രീ ടീച്ചറെയും ആദരിച്ചു.

ചടങ്ങില്‍ ഡി.ഡി ചെയര്‍മാന്‍ ഫിറോസ് കെ.പി , കണ്‍വീനര്‍ ഷറഫലി, ബദറുദ്ധീന്‍ ഇ.വി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ഡി ഡി ഗ്രൂപ്പിന്റെ മറ്റ് ഭാരവാഹികളും മെമ്പര്‍മാരും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top