ഡി ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ വിദ്യാഭ്യാസ പ്രതിഭകളെ ആദരിച്ചു

പരപ്പനങ്ങാടി: ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ IPS പരിപാടി ഉദ്ഘാടനം ചെയ്തു. കാലുകള്‍കൊണ്ട് പരീക്ഷ എഴുതി ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ ദേവിക.സി .പി യെയും ആദരിച്ചു.

തുടര്‍ന്ന് 65 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗിന്റെ വിതരണ ഉദ്ഘാടനം മലപ്പുറം ഡെപ്യൂട്ടി DMO ഷിബുലാല്‍.എയും മെക്കോ-ഡി. ഡി. യുടെ കാരുണ്യഹസ്തം 2019- വിതരണ ഉദ്ഘാടനം പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ വിനോദന്‍ കെ.കെയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ രഞ്ചിത്ത്.കെ ആര്‍ നിര്‍വ്വഹിച്ചു.

ഡി.ഡി ഗ്രൂപ്പ് കണ്‍വീനര്‍ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍
ഡി.ഡി ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് കെ.പി അധ്യക്ഷനായി. ഡോ.ഹാറൂണ്‍ റഷീദ്,സി അബ്ദുറഹ്മാന്‍ കുട്ടി, കുട്ടി സാഹിബ്, മൊയ്തീന്‍.വി.പി, ഷാജി ഷെമീര്‍ പാട്ടശ്ശേരി, മൊയ്തീന്‍ കുട്ടി ഹാജി,അഷ്‌റഫ് കുന്നുമ്മല്‍,രതീഷ്. വിപി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top