HIGHLIGHTS : DD Group Palathingal emerges victorious in Kerala Festival football competition
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ വിജയികളായി.
വാശിയേറിയ കലാശ പോരാട്ടത്തില്‍ എക്‌സ് പ്ലോഡ് ഉള്ളനത്തിനെയാണ് ഡി.ഡി ഗ്രൂപ്പ് പരാജയപ്പെടുത്തിയത്.
2 ദിവസമായി നടന്നുവന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്കുള്ള ട്രോഫി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് സമ്മാനിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്,ജാഫറലി എന്‍.കെ,നഗരസഭ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ അരവിന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.