പട്ടാപ്പകല്‍ മോഷണം: യുവാവ് അറസ്റ്റില്‍

HIGHLIGHTS : Daylight robbery: Youth arrested

തേഞ്ഞിപ്പലം: ചേളാരിയിലെ സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍ നിന്ന് മോഷണം നടത്തിയ വേങ്ങര സ്വദേശിയായ യുവാവ് അറസ്റ്റില്‍.വേങ്ങര കണ്ണമംഗലം സ്വദേശി ചാക്കീരി മുഹമ്മദ് സ്വാലിഹ് (37) ആണ് പിടിയിലായത്. മേലേ ചേളാരിയിലെ സ്വകാര്യ ആശുപത്രിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ചെമ്പ് കമ്പി അടക്കമുള്ള വയറിംഗ്, പ്ലബിംഗ് സാധനങ്ങള്‍ പട്ടാപ്പകല്‍ ചാക്കിലാക്കി കടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.

ഒക്ടോബര്‍ 23ന് പകല്‍ 12 ഓടെയായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തേഞ്ഞിപ്പലം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ കോഴിക്കോട് നിന്ന് പിടികൂടുകയായിരുന്നു. തിരൂര്‍ പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട KL55 – v – 0481 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതും ഇയാള്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!