‘കേരളവും പ്രവാസി സമൂഹവും ‘ സെമിനാര്‍ നടത്തി

HIGHLIGHTS : Conducted a seminar on 'Kerala and the diaspora community'

സി.പി.ഐ (എം) തിരൂരങ്ങാടി ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കേരള പ്രവാസി സംഘം തിരുരങ്ങാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂക്കിപ്പറമ്പ് ‘കേരളവും പ്രവാസി സമൂഹവും ‘ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫുര്‍ പി ലില്ലീസ് ഉല്‍ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധിയില്‍ അംഗമായി അംശാ ധായം മുടങ്ങിയവരുടെ പിഴയും പിഴപലിശയും ഗണ്യമമായി കുറച്ചു കൊണ്ടു പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രവാസി സമൂഹത്തിന്റെ പ്രയാസങ്ങളില്‍ സഹായകരമായ നിലപാടെടുത്തതായി ഗഫുര്‍ പി, ലില്ലീസ് പറഞ്ഞു. കേരള പ്രവാസി സമൂഹത്തോട് എന്നും സഹായകരമായ നിലപാട് സ്വീകരിച്ചത് ഇടത് പക്ഷ സര്‍ക്കാരുകള്‍ മാത്രമാണെന്നും ഗഫുര്‍ പി. ലില്ലിസ് പറഞ്ഞു.

sameeksha-malabarinews

സെമിനാറില്‍ ഏരിയ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായിരുന്നു. സി.പി.ഐ (എം) ഏരിയ സെക്രട്ടറി തയ്യില്‍ അലവി, മച്ചിങ്ങല്‍ അബ്ദുറഹിമാന്‍, ജുനൈദ് തങ്ങള്‍, അബ്ദു മാസ്റ്റര്‍, ഫാറൂഖ് പി. ഹമീദലി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!