സിപിഐഎം തിരൂരങ്ങാടി ഏരിയ സമ്മേളനത്തിന് നാളെ തുടക്കം

തിരൂരങ്ങാടി: സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള തിരൂരങ്ങാടി ഏരിയ സമ്മേളനം ഈ മാസം 13, 14, 15 തീയതികളില്‍ ചെമ്മാട് സി കെ ബാലന്‍ നഗറില്‍ (സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍) വെച്ച് നടക്കും. പതിമൂന്നാം തീയതി ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ദീപശിഖ, കൊടിമര, പതാക ജാഥകള്‍ പ്രയാണമാരംഭിക്കും. ദീര്‍ഘകാലം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിന്റെ വസതിയില്‍ നിന്ന് ഏരിയ കമ്മിറ്റി അംഗം ടി കാര്‍ത്തികേയന്‍ ക്യാപ്റ്റനും എം പി ഇസ്മായില്‍ മാനേജറുമായുള്ള ദീപശിഖ ജാഥ ആരംഭിക്കും. ഏരിയ സെക്രട്ടറി തയ്യില്‍ അലവി ഉദ്ഘാടനം ചെയ്യും.

ജാഥ, കക്കാട്, തിരൂരങ്ങാടി, ആസാദ്‌നഗര്‍ വഴി ചെമ്മാട് എത്തും. കൊടിമര ജാഥ താനൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന നീലമനയില്‍ നരസിംഹം എമ്പ്രാന്തിരിയുടെ വസതിയില്‍ നിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗം കെ ഉണ്ണികൃഷ്ണന്‍ ക്യാപ്റ്റനും, പി സാഹിര്‍ മാനേജറുമായുള്ള ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലിമുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പൂക്കിപ്പറമ്പ്, വെന്നിയൂര്‍, കക്കാട്, തിരൂരങ്ങാടി വഴി ചെമ്മാട് എത്തും.

മുന്‍ ജില്ലാ കമ്മിറ്റി അംഗവും തിരൂരങ്ങാടിയില്‍ പാര്‍ട്ടി കെട്ടിപ്പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സി കെ ബാലന്റെ വീട്ടില്‍ നിന്ന് ഏരിയ കമ്മിറ്റി അംഗം സി സിറാജുദ്ദീന്‍ ക്യാപ്റ്റനും, എം ബൈജു മാനേജറുമായുള്ള പതാക ജാഥയും ആരംഭിക്കും ജില്ലാ കമ്മിറ്റി അംഗം എ ശിവദാസന്‍ ഉദ്ഘാടനം ചെയ്യും. പരപ്പനങ്ങാടി, പാലത്തിങ്ങല്‍, കരിപറമ്പ് വഴി ചെമ്മാട് എത്തി മൂന്ന് ജാഥകളും സംഗമിച്ച് പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറിലെത്തും. സ്വാഗതസംഘം ചെയര്‍മാന്‍ കെ രാമദാസ് പതാക ഉയര്‍ത്തും.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു
ഉദ്ഘാടനം ചെയ്യും, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ ജയന്‍, വി രമേശന്‍ ജില്ലാ കമ്മിറ്റി അംഗം വി പി സോമസന്ദരന്‍ എന്നിവര്‍ പങ്കെടുക്കും.

വെള്ളിയാഴ്ച വൈകിട്ട് 4 .30ന് കരിപറമ്പത്ത് നിന്ന് ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം ഡോ: കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, ജയിക്ക് സി തോമസ്, ഇ ജയന്‍എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഗാനമേളയോടെയുള്ള കലാപ്രകടനങ്ങള്‍ അരങ്ങേറും. പത്രസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി തയ്യില്‍ അലവി, സ്വാഗതസംഘം ചെയര്‍മാന്‍ കെ രാമദാസ്, ഏരിയാ കമ്മറ്റി അംഗം അഡ്വ: സി ഇബ്രാഹിംകുട്ടി എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top