HIGHLIGHTS : No one will be displaced, Munambam land problem will be solved permanently: Chief Minister
കൊച്ചി : മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്നും ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുനമ്പം ഭൂമിപ്രശ്നത്തക്കുറിച്ച് സംസാരിക്കാനെത്തിയ സമരസമിതിക്കും സഭാനേതൃത്വത്തിനുമാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്‍കിയത്. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തിലാണ് മുനമ്പം സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. മുനമ്പം വിഷയത്തില്‍ ശാശ്വതപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിയാനാണ് കാക്കുന്നത്. 22ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ശാശ്വതപരിഹാരം ആവശ്യപ്പെട്ടുള്ള നിവേദനം സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നല്‍കി. മന്ത്രി പി രാജീവ്, കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു