Section

malabari-logo-mobile

നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ പകല്‍ ട്രെയിന്‍ പുനരാരംഭിച്ചു

HIGHLIGHTS : മലപ്പുറം:ഒന്നര വര്‍ഷം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ പകല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. കോട്ടയം നിലമ്പൂര്‍ എക്‌സ...

മലപ്പുറം:ഒന്നര വര്‍ഷം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ പകല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ഈ പാതയില്‍ തീവണ്ടി ഗതാഗതം ഉണ്ടായിരുന്നില്ല.

ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കണമെന്ന് ആവശ്യവുമായി വിവിധ സംഘടനകള്‍ പ്രക്ഷോപത്തിനൊരുങ്ങിയതോടെയാണ് കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറായത്. നേരത്തെ കോട്ടയം നിലമ്പൂര്‍ പാസഞ്ചറായാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എക്‌സ്പ്രസ് ട്രെയിനായാണ് സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്.

sameeksha-malabarinews

വരുമാനവര്‍ധന ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 358 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കിയ അവസരത്തിലാണ് നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍ ഉള്‍പ്പെടെ കേരളത്തിലെ 10 പസാഞ്ചര്‍ട്രെയിനുകള്‍ എക്‌സ്പ്രസ് ട്രെയിന്‍പട്ടികയിലേക്ക് മാറ്റപ്പെട്ടത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് സവീസ് ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.

നിലവില്‍ ഈ പാതയില്‍ കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസിന് നിലമ്പൂര്‍, വാണിമ്പലം,അങ്ങാടിപ്പുറം, ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!