HIGHLIGHTS : Date Challenge; To provide comfort to needy patients
പരപ്പനങ്ങാടി:നിര്‍ദ്ധനരായ രോഗികള്‍ക്ക് സാന്ത്വനമേകാന്‍
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങാവാനൊരു കൈനീട്ടം എന്ന ലക്ഷ്യത്തില്‍ പാലിയേറ്റീവ് ദിനമായ ജനുവരി-15 മുതല്‍ പരപ്പനങ്ങാടി നഗരസഭയില്‍ ഈത്തപ്പഴ ചലഞ്ചിന് മുസ്ലിം ലീഗ്, യൂത്ത് ലീഗ് തുടക്കം കുറിച്ചു.
പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് എന്നിവക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച
സേഫ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് സെന്റര്‍
സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ മൊബൈല്‍ ആപ്പ് ലോഞ്ചിങ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിച്ചു.
മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അലി തെക്കേപ്പാട്ട്, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ്, സി ടി നാസര്‍ സാഹിബ് ,പി അലി അക്ബര്‍, മുസ്തഫ തങ്ങള്‍, ആസിഫ് പാട്ടശ്ശേരി, വി എ കബീര്‍, കെ പി നൗഷാദ്, ബിഷര്‍ ചിറമംഗലം, റഫീഖ് ഉള്ളണം,
പി അബ്ദുറബ്ബ്, ഷഫീഖ് പി പി, നൗഫല്‍ കെ പി, സിദ്ധീഖ്, അനീസ് പി കെ, ഷംസു കോണിയത്ത്, ആലിബാപ്പു,ജലീല്‍ തങ്ങള്‍, മുനീര്‍ ബാബു, ഐ മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു