ഡാന്‍സ് പോരെന്ന് ജഡ്ജ്; ജലക് ദിഖ്‌ലാജാ മല്‍സരവേദിയില്‍ നിന്നും ശ്രീശാന്ത് ഇറങ്ങി പോയി

Untitled-1 copyകോഴ വിവാദത്തില്‍ പെട്ട് ക്രിക്കറ്റ് കരിയര്‍ മോശമായതോടെ നൃത്തരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു ശ്രീശാന്ത്. കളേര്‍സ് ചാനലിലെ ജലക് ദിഖ്‌ലാജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലാണ് ശ്രീശാന്തിപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ശ്രീശാന്തിന്റെ ഡാന്‍സ് കണ്ട് പരിപാടിയുടെ ജഡ്ജ്മാരിലൊരാള്‍ ഡാന്‍സ് പോരെന്ന് പറഞ്ഞതോടെ ശ്രീശാന്ത് സ്റ്റേജില്‍ നിന്ന് ഇറങ്ങി പോകുയായിരുന്നത്രെ.

ജഡ്ജ് മാരില്‍ ഒരാളായ റമോ ഡിസൂസയാണ് ശ്രീയുടെ പെര്‍ഫോര്‍മന്‍സ് മോശമാണെന്ന് പറഞ്ഞത്. എന്നാല്‍ ഈ കമന്റ് പറഞ്ഞയുടനെ തന്റെ പെര്‍ഫോര്‍മന്‍സ് ബെസ്റ്റ് പെര്‍ഫോര്‍മന്‍സാണെന്ന് പറഞ്ഞ് ശ്രീശാന്ത് സ്റ്റേജില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു.

മാധുരിദീക്ഷിത്, കരണ്‍ജോഹര്‍, റമോഡിസൂസ, എന്നിവരാണ് പരിപാടിയുടെ മറ്റു ജഡ്ജുമാര്‍ .

Share news
error: Content is protected !!
Scroll to Top