മോന്ത ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു;4 മരണം

HIGHLIGHTS : Cyclone Montaha hits Andhra coast, causing heavy damage

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോൻത അതിതീവ്ര ചുഴലിക്കാറ്റായി മാറി കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ 4 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സബ്‌സ്റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ വ്യാപകമായി തകർന്നു. 35,000-ത്തിലധികം ആളുകൾ സുരക്ഷിത ക്യാമ്പുകളിൽ ആണ്. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. 20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.

ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ആന്ധ്ര തീരത്ത് മഴ കനത്തു. കക്കിനാട തുറമുഖത്ത് അതീവ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചിരുന്നു. അതീവ ജാഗ്രതയാണ് ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ. സമീപ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിൻ്റെ ആഘാതം അനുഭവപ്പെട്ടു. അവിടെ 15 ജില്ലകളിലെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റിൻ്റെ പ്രഭാവം മൂലം കോനസീമ ജില്ലയിൽ മരം വീണ് വീടിന് നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് ഒരു വയോധിക മരിച്ചു. ഈ ജില്ലയിൽ തന്നെ ശക്തമായ കാറ്റിൽ തെങ്ങുകൾ കടപുഴകി വീണ് മറ്റൊരു സംഭവത്തിൽ ഒരു ആൺകുട്ടിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.

മോൻത കര തൊടുമ്പോഴേക്കും 90 മുതൽ 100 കിലോമീറ്റർ വരെ വേഗം കൈവരിച്ചു. കരയിൽ പ്രവേശിച്ച ശേഷം മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത ആർജിക്കും. വലിയ തോതിലുള്ള നാശനഷ്ടം മോൻത ആന്ധ്രാ തീരത്ത് വിതച്ചേക്കുമെന്നാണ് ആശങ്ക. കാറ്റ് കരയ്ക്കെത്തുന്നതിന് മുന്നോടിയായി തീരദേശ ജില്ലകളിൽ മഴ ശക്തമായിട്ടുണ്ട്. 16 ജില്ലകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരമാലകൾ നാലേമുക്കാൽ അടി വരെ ഉയരത്തിൽ വീശി അടിക്കും. കടൽ പ്രക്ഷുബ്ധമായതോടെ തീരദേശ മേഖലകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. ദുരിതാശ്വാസ ക്യാന്പുകളും സജ്ജമാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കാൻ നിർദേശം നൽകി. വിശാഖപട്ടണത്തും വിജയവാഡയിലും എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ നിർത്തി. വിശാഖപട്ടണം വഴിയുള്ള ട്രെയിൻ സർവീസുകൾ റെയിൽവേയും റദ്ദാക്കി. വാർ റൂം തുറക്കാൻ റെയിൽവേ നിർദേശം നൽകി.

ഒഡിഷ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ ചെന്നൈയിൽ ഉൾപ്പെടെ മഴ ശക്തമായിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!