Section

malabari-logo-mobile

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; മഹാബലിപുരത്തിന് സമീപം തീരം തൊടാന്‍ സാധ്യത;ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

HIGHLIGHTS : Cyclone Mandaus has strengthened.The cyclone is likely to make landfall near Mahabalipuram between Puducherry and Sriharikote on the Andhra coast o...

മാന്‍ദൗസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു .ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെ തമിഴ്‌നാട് ആന്ധ്ര തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടെക്കും ഇടയില്‍ മഹാബലിപുരത്തിന് സമീപം തീരം തൊടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ചുഴലി കാറ്റ് കര തൊടുമ്പോള്‍ മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗത ഉണ്ടാകുമെന്നാണ് സൂചന.

sameeksha-malabarinews

കേരളത്തില്‍ മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് പത്തനംതിട്ട ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി തെക്കന്‍ തീര മേഖലകളില്‍ ചുഴലിക്കാറ്റിന്റെ മൂന്നാംഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!