Section

malabari-logo-mobile

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ തുടങ്ങി

HIGHLIGHTS : Cyclone: 141 camps started in the state

തിരുവനന്തപുരം: മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ ആരംഭിച്ചു. അതില്‍ 1300 കുടുംബങ്ങളിലെ 4712 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന അഞ്ചു ക്യാമ്പുകളിലായി 581 പേരും ഇടുക്കി ജില്ലയിലെ ഒരു ക്യാമ്പില്‍ നാലു പേരും തുടരുന്നു.

sameeksha-malabarinews

എല്ലാ ജില്ലയിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. വലിയ നാശനഷ്ടമുണ്ടായാല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങള്‍ ക്യാമ്പുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!