Section

malabari-logo-mobile

സൈബര്‍ ഹവാല തട്ടിപ്പ് കേസ്: നൈജീരിയന്‍ സ്വദേശി ഡല്‍ഹിയില്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍

HIGHLIGHTS : മലപ്പുറം: വിവിധ രീതികളിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഹവാലയുമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട നൈജീരിയ ഒഗൂണ്‍ സ്റ്റേറ്റ് സ്വദേശിയായ ഒച്...

മലപ്പുറം: വിവിധ രീതികളിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഹവാലയുമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട നൈജീരിയ ഒഗൂണ്‍ സ്റ്റേറ്റ് സ്വദേശിയായ ഒച്ചുബ കിങ്സ്ലി ഉഗോണ്ണ എന്ന കിങ്സ്റ്റണ്‍ ഡുബെ (35 വയസ്സ്) എന്നയാളെയാണ് മഞ്ചേരി പോലീസ് ഡല്‍ഹി കക്രോലയില്‍ നിന്നും അറസ്റ്റ് ചെയ്തു. സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ മഞ്ചേരി പോലീസ് സൈബര്‍ ഫോറന്‍സിക് ടീം നടത്തുന്ന ഓപ്പറേഷനിലൂടെയാണ് പ്രതി പിടിയിലായത്.
ലക്ഷക്കണക്കിന് വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് എസ്എംഎസ് അയക്കുകയും, അത് ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുക, രാജ്യത്തിനകത്തും പുറത്തും വിവിധ ജോലികള്‍ വാഗ്ദാനം നല്‍കി ഓണ്‍ലൈനില്‍ പരസ്യം നല്‍കുകയും ബന്ധപ്പെടുന്നവരോട് പ്രൊസസിങ്ങ്, ക്ലിയറന്‍സ് എന്നിങ്ങനെ പറഞ്ഞ് പണം നിക്ഷേപിപ്പിക്കുക, വിദേശ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ഫോട്ടോകള്‍ ഉപയോഗിച്ച് വിദേശികളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് മറ്റുള്ളവരുടെ ഫേസ്ബുക്കിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വ്യാജ സൗഹൃദവും പ്രണയവും സ്ഥാപിച്ചെടുക്കുകയും ഇതില്‍ വീഴുന്ന ആളുകളെ കാണാന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചുവെച്ചിരിക്കുന്നുവെന്ന് പറഞ്ഞും രക്ഷപ്പെടാന്‍ സഹായം അഭ്യര്‍ത്ഥിച്ചും അതിനായി പല പേരില്‍ പല അക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുക. Apple i Pad, Lap top, protein powder, diamond ornaments തുടങ്ങി വിവിധ സാധനങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമെന്ന് ഇന്റര്‍ നെറ്റില്‍ പരസ്യം ചെയ്ത് അതിനായി ബന്ധപ്പെടുന്നവരെ പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിപ്പിച്ച് പണം കൈക്കലാക്കുക,
പല കാര്യങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരെ ഫോണില്‍ വിളിച്ച് ATM കാര്‍ഡ് നമ്പര്‍, OTP നമ്പര്‍ എന്നിവ ചോദിച്ച് വാങ്ങി അതുപയോഗിച്ച് പണം തട്ടുക, വിവിധ ഓണ്‍ലൈന്‍ പരസ്യ വെബ്‌സൈറ്റുകള്‍ നിരന്തരം നിരീക്ഷിക്കുന്ന പ്രതികള്‍ വിവിധ സാധനങ്ങള്‍ വാങ്ങാനെന്ന മട്ടില്‍ വ്യാജമായി തയ്യാറാക്കിയ നമ്പറുകള്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടുന്ന സംഘം ബന്ധുക്കള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനാണെന്നും മറ്റും പറഞ്ഞ് സാധനം അയച്ച് കൊടുക്കാന്‍ പറയുകയും കൊറിയര്‍ ചെയ്ത ശേഷം പണം നിങ്ങളുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തരാം എന്നും മറ്റും വാഗ്ദാനം ചെയ്ത് ഏതെങ്കിലും വിലാസം കൊടുക്കും. ഇത് വിശ്വസിച്ച് സാധനം അയച്ച് കൊടുക്കുന്ന ആളുകള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള വിവിധ ചാര്‍ജുകളെന്ന പേരില്‍ അവര്‍ നല്‍കുന്ന അക്കൌണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുക,ആളുകളുടെ വിലാസങ്ങള്‍ സംഘടിപ്പിച്ച് ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, തുടങ്ങി വിവിധ വസ്തുക്കളാണെന്ന വ്യാജേന VPP മുഖേന സാധനങ്ങള്‍ അയക്കുകയും 2000 രൂപ മുതല്‍ 4000 രൂപ വരെ ചാര്‍ജ് കൈക്കലാക്കുക, കടലാസ് ഡോളറാക്കുന്ന രാസലായനി വില്പന, തുടങ്ങി വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കിയും ഹാക്കിംഗിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളും സിം സ്വാപ്പിംങ്ങും എടിഎം ക്ലോണിംഗും മുതലായ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോള്‍ അറസ്റ്റിലായത്.
നൈജീരിയക്കാരനായ ഇയാള്‍ സൌത്ത് ആഫ്രിക്കയുടേതെന്ന വ്യാജേന കൃത്രിമമായി ഉണ്ടാക്കിയ പാസ്‌പോര്‍ട്ടും വിസയും ഉപയോഗിച്ചാണ് ഇന്ത്യയില്‍ താമസിച്ചിരുന്നത്.

സൈബര്‍ ആന്റ് ഹവാല കേസുകളില്‍ വ്യാപൃതനായ പ്രതിയെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ പോലീസ് സംഘം പ്രതിയുടെ താമസസ്ഥലം രഹസ്യമായി ലൊക്കേറ്റ് ചെയ്ത ശേഷം പിറ്റേ ദിവസം പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനിലൂടെ അതിസാഹസികമായാണ് പ്രതിയെ കീഴ്‌പെടുത്താനായത്. ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ഒമ്പതായി. പ്രതിയില്‍ നിന്നും തട്ടിപ്പിനുപയോഗിക്കുകയായിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ പ്രതി മുഖേന നടത്തിയതായും പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി. ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, ഹരിലാല്‍, ലിജിന്‍ എന്നിവരാണ് ഡല്‍ഹിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!