ബഹ്‌റൈനില്‍ വീണ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍: ബഹ്‌റൈനില്‍ താമസ സ്ഥലത്തെ ബാത്ത് റൂമില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂട്ടായി സ്വദേശി മരിച്ചു. കൂട്ടായി ടൗണില്‍ കുമ്പളകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ ഖാലിദ്(31) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ദിവസം താമസസ്ഥലത്തെ ബാത്ത്‌റൂമില്‍ തലയടിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

ഉമ്മ: നഫീസ, ഭാര്യ: സുമയ്യ. മക്കള്‍ : സനാം,ഫാത്തിമ സദ. സഹോദരങ്ങള്‍;ഉമ്മര്‍കുട്ടി, സലാം,റഷീദ്,ഗഫൂര്‍,റഫീഖ്,ഷഫീഖ്,ബാവ,ഷംസു.

Share news
error: Content is protected !!
Scroll to Top