നാലുകോടിയുടെ സൈബര്‍ തട്ടിപ്പ്: കൂട്ടുപ്രതികള്‍ പിടിയില്‍

കോഴിക്കോട് : സൈബര്‍ തട്ടിപ്പ് വഴി നാലുകോ ടി രൂപ തട്ടിയെടുത്ത കേസില്‍ കൂട്ടുപ്രതികളായ രണ്ടു പേര്‍ മധ്യപ്രദേശില്‍ പിടിയിലായി. അലോട്ട് സ്വദേശി ഷാഹിദ് ഖാന്‍ (52), ഉജ്ജയിന്‍ സ്വദേശി ദിനേഷ് കുമാര്‍ ഫുല്‍വാനി (44) എന്നിവരെ കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയില്‍നി ന്ന് വാട്സ്ആപ് വഴി 4,08,80,457 രുപയാണ് സംഘം തട്ടിയെടുത്തത്.

കോവിഡ് മൂലം തൊഴില്‍ നഷ്ട്ട പ്പെട്ടെന്നും കുടുംബം കടക്കെണി യിലാണെന്നും പറഞ്ഞാണ് പണം തട്ടിയത്. വാങ്ങിയെടുത്ത പണം തിരി കെ നല്‍കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉന്നത പൊ ലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഭീഷ ണിപ്പെടുത്തുകയും കൂടുതല്‍ പണം തട്ടിയെടുക്കുകയുമായിരു ന്നു.

കോഴിക്കോട് സ്വദേശിയില്‍നിന്ന് വാട്സ്ആപ് വഴി 4,08,80,457 രൂപയാണ് സംഘം തട്ടിയെടുത്തത്. പരാതിക്കാരനുമായി ഫോ ണില്‍ ബന്ധപ്പെട്ട മുഖ്യപ്രതി സുനില്‍ ദംഗി നേരത്തെ അറസ്റ്റി ലായിരുന്നു തങ്ങളുടെ അക്കൗ ണ്ടിലേക്ക് കൈമാറിയ, തട്ടിയെ ടുത്ത പണം പിന്‍വലിച്ച് സു നില്‍ ദംഗിക്ക് എത്തിച്ചുകൊടുക്കുകയാണ് കൂട്ടുപ്രതികള്‍ ചെയ്തത്. ഒന്നര കോടിയോളം രു പയാണ് ഷാഹിദിന്റെയും ദിനേഷിന്റെയും അക്കൗണ്ടിലൂടെ കൈമാറിയത്.

രാജസ്ഥാനിലെ ചിറ്റോര്‍, മധ്യ പ്രദേശിലെ അലോട്ട് ഉജ്ജയിന്‍ എന്നിവിടങ്ങളിലെ വിവിധ ചൂതാ ട്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കു ന്നതിനായി നേരത്തേ അറസ്റ്റി ലായ രണ്ടാം പ്രതി ശീതള്‍ കു മാര്‍ മെഹ്തയുടെ ബാങ്ക് അക്കൗ ണ്ടും ഉപയോഗിച്ചു. കുറ്റകൃത്യത്തി ന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top