സൈബർ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

വടകര: സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് എടിഎം നൽകി സഹായിച്ച രണ്ടു പേർകൂടി വടകരയിൽ അറസ്റ്റിൽ. വടകര ഏറാമല സ്വദേശി ഉത്രാടം ഹൗസിൽ സംഗീത് (27), താമരശ്ശേരി ചാമൽ ചുണ്ടൻകുഴിയിൽ വൈശാഖ് (25) എന്നിവരെയാണ് റൂറൽ ജില്ലാ സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ 23 ലക്ഷം രൂപ നഷ്ടമായ കേസിലാണ് അറസ്റ്റ്. യുവതിയുടെ നഷ്ടപ്പെട്ട പണത്തിൻ്റെ ഒരുഭാഗമാണ് പ്രതികളുടെ അക്കൗണ്ടിൽ എത്തിയത്.

കമീഷൻ കൈപ്പറ്റി പ്രതികൾ ഇവരുടെ എടിഎം കാർഡുകൾ സൈബർ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങൾക്ക് കൈമാറുകയായിരുന്നു. ഈ കേസിൽ നേരത്തെ മുഖ്യ പ്രതിയടക്കം മൂന്നുപേർ അറസ്റ്റിലായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐ ടി ബി ഷൈജു, എഎസ്ഐ രതീഷ്, സിപിഒമാരായ രുപേഷ്, ലിനീഷ്, ശരത് എന്നിവരുമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top