കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 145 വര്‍ഷം കഠിനതടവ്

മഞ്ചേരി: 12 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 145 വര്‍ഷം കഠിന തടവും 8.77 ലക്ഷം രൂപ പിഴയും ശിക്ഷ. കാവനൂര്‍ പള്ളിയാളിതൊടി വീട്ടില്‍ കൃഷ്ണ (60)നെയാണ് മഞ്ചേ രി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2022 മുതല്‍ 2023 നവംബര്‍ വരെ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ബലാത്സംഗം, ലൈംഗികാതിക്രമം, 12ന് താഴെയുള്ള പെണ്‍കുട്ടിക്കെതി ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക് 40 വര്‍ഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കലും ദേഹോപദ്രവം ഏല്‍പ്പിക്കലും, കുട്ടികള്‍ക്കെതിരെയുള്ള കടന്നാക്രമണവും അപമാനിക്കലും, അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് മറ്റ് തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.  പ്രതി പിഴയടയ്ക്കുന്നപക്ഷം തുക കുട്ടിക്ക് നല്‍കണം. പ്രതിയെ താനൂര്‍ ജയിലിലേക്ക് മാറ്റി.

മലപ്പുറം വനിതാ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം സജിനി, സി പി സുഷമ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top