
തിരൂര്‍: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ അമ്മ തമിഴ്നാട് കള്ളകുറിച്ചി ശങ്കരപുരം കീര്‍ത്തന (24), ഇവരുടെ സുഹൃത്ത് സേലം പള്ളിയാര്‍ കോവില്‍ സ്ട്രീറ്റ് ശിവ (24), കുട്ടിയെ വാങ്ങിയ കോഴിക്കോട് കല്ലായി സ്വദേശി ആദിലക്ഷ്മി (40), വില്‍പ്പനയ്ക്ക് ഇടനിലക്കാരായ കോഴി ക്കോട് സ്വദേശികളായ ശെന്തി ല്‍കുമാര്‍ (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കീര്‍ത്തനയും ഭര്‍ത്താവ് അയ്യപ്പനും വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് കീര്‍ത്തനയും ശിവയും കുഞ്ഞുമായി തിരൂരില്‍ എത്തിയത്. ഇതിനിടെ സാമ്പത്തിക പ്രശ്നത്തില്‍ കുഞ്ഞിനെ മൂന്നുലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശെന്തില്‍കുമാറും പ്രേമലതയും ആദിലക്ഷ്മിയുമായി ബന്ധപ്പെട്ടു. വിലപേശി ഒന്നര ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച് കുട്ടിയെ കൈമാറുകയും ചെയ്തു. ക്വാര്‍ട്ടേഴ്സിലെ മറ്റു താമസക്കാരില്‍ നിന്നും വിവരമറിഞ്ഞാണ് തിരൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ഉടന്‍ തമിഴ്‌നാട്ടിലേക്ക് പോകും. കുട്ടിയുടെ പിതാവിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാളെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




