HIGHLIGHTS : Another wild elephant attack; 61-year-old killed in Palakkad Mundoor
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ 61കാരന്‍ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം. വീടിന് സമീപത്ത് നിന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു.

അതേസമയം, ആന ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ്. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ഇന്നലെ കാട് കയറ്റിയിരുന്നുവെന്ന് പാലക്കാട് ഡിഎഫ്ഒ പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ആന തിരികെയെത്തിയെന്നും ആനയുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുമാരന്റെ മരണത്തില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎഫ്ഒ വിശദീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു