Section

malabari-logo-mobile

കുസാറ്റ് ദുരന്തം;പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്തു;മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

HIGHLIGHTS : Cusat disaster; principal, teachers charged; involuntary manslaughter charged

കൊച്ചി: കുസാറ്റില്‍ ടെക്‌ഫെസ്റ്റിനിടെ നാലുപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും പ്രതിചേര്‍ത്ത് പൊലീസ്. ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

നവംബര്‍ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. സംഭവത്തിന് പിന്നാലെ ഡോ. ദീപക് കുമാര്‍ സാഹുവിനെ സ്ഥലം മാറ്റിയിരുന്നു. സര്‍വകലാശാല മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്നും പി കെ ബേബിയെയും മാറ്റിയിരുന്നു.

sameeksha-malabarinews

സംഘാടനത്തില്‍ പിഴവ് സംഭവിച്ചതായ് കണ്ടെത്തിയിരുന്നു. ക്യാമ്പസില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. പുറത്തുള്ള കലാകാരന്‍മാരെ പങ്കെടുപ്പിച്ച് ക്യാമ്പസില്‍ പരിപാടി സംഘടിപ്പിക്കാന്‍ പാടില്ല, പരിപാടിയുടെ പേരില്‍ പണപ്പിരിവ് നടത്താന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഉണ്ടായിരുന്നത്.ഇത് ലംഘിക്കപ്പെട്ടു. പരിപാടി നടക്കുമ്പോള്‍ ബാരിക്കേഡ് ഉണ്ടായിരുന്നില്ല.ദുരന്തസാധ്യത മുന്‍കൂട്ടി കണ്ട് വേണ്ട വിധത്തിലുള്ള നിയന്ത്രണങ്ങള്‍ നടത്താന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!