പരപ്പനങ്ങാടിയില്‍ വാഹനാപകടം;വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

പരപ്പനങ്ങാടി: ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡ് ജംഗ്ഷന് സമീപം ഇന്ന് പുര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തിലുള്ളവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് ലഭ്യമായിട്ടുള്ള വിവരം.അപകട കാരണം വ്യക്തമല്ല.

അതെസമയം ഇടിയെ തുടര്‍ന്ന് നിയന്ത്രണംവിട്ട വാഹനം റോഡരികിലെ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്ത് കൈവരികളില്‍ തട്ടി നില്‍ക്കുയായിരുന്നു. നഗരത്തിലേക്കുള്ള മെയിന്‍ ഇലക്ട്രിക്ക് പോസ്റ്റും ലൈനുകളുമാണ് അപകടത്തില്‍ തകര്‍ന്നിരിക്കുന്നത്. ഇതോടെ പരപ്പനങ്ങാടി ടൗണില്‍ ഉള്‍പ്പെടെ പല ഭാഗത്തും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. നടുമുറിഞ്ഞ പോസ്റ്റുകള്‍ മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍. ഇന്ന് വൈകീട്ടോടെ വൈദ്യുതി ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top