രൂപയുടെ മൂല്യത്തില്‍ ഇടിവ് സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്ന ഇടിവ് സര്‍വകാല റെക്കോര്‍ഡില്‍. യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 70.74 എന്ന നിലയിലാണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്ന ഇടിവ് സര്‍വകാല റെക്കോര്‍ഡില്‍. യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 70.74 എന്ന നിലയിലാണ് വ്യാഴാഴ്ച വിനിമയം അവസാനിച്ചത്.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 70.90 എന്ന നിലയിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി. ബുധനാഴ്ച 70.59 രൂപ എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തിരിക്കുന്നത്. മാസാവസാനമായതുകൊണ്ട് ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ആവശ്യമേറുന്ന സാഹചര്യത്തിലാണ് മൂല്യം ഇപ്പോള്‍ വീണ്ടും ഇടിഞ്ഞത്.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്റെ ആവശ്യം വര്‍ദ്ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •