നടി പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

ദില്ലി: നടി പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി. അടാര്‍ ലൗ എന്ന മലയാള ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രിയ വാര്യര്‍ക്കെതിരെ രാജ്യത്തെവിടെയും കേസെടുക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്.

ഐപിസി 295 എ പ്രകാരം കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗാനത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നും കോടതി പറഞ്ഞു.

സമാന സംഭവത്തില്‍ ചിത്രത്തിന്റെ സംവിധാനയന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയുമുള്ള കേസുകളും സുപ്രീംകോടതി റദ്ദാക്കി.

Share news
error: Content is protected !!
Scroll to Top