Section

malabari-logo-mobile

ചീരാന്‍കടപ്പുറം സ്‌ക്കൂള്‍ കെട്ടിടം  വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുത്തു 

HIGHLIGHTS : താനൂര്‍: ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്‌ക്കൂളിന് പുതിയതായി നിര്‍മ്മിച്ച കെട്ടിടം ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വി.അബ്ദുറഹി...

താനൂര്‍: ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്‌ക്കൂളിന് പുതിയതായി നിര്‍മ്മിച്ച കെട്ടിടം ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വി.അബ്ദുറഹിമാന്‍ എം.എല്‍.എ യുടെ പരിശ്രമഫലമായി 1 കോടി 67 ലക്ഷം രൂപ ചെലവില്‍ തീരദേശ വികസന കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മ്മിച്ചത്.

ഏറെ നാളത്തെ പ്രദേശത്തുകാരുടെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. പ്രളയ ദുരന്തപശ്ചാത്തലത്തില്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാണ് സ്‌ക്കൂള്‍ തുറന്ന് കൊടുത്തത്. 2017 ല്‍ തറക്കല്ലിട്ട കെട്ടിടം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. ടോയ്‌ലെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്. തീരദേശത്തുള്ള എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആക്കുന്നതിന്റെയും കെട്ടിടങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് സ്‌ക്കൂളില്‍ കെട്ടിടം പണിതത്.

sameeksha-malabarinews

എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ എ.പി രമേശന്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!