എടവണ്ണ ഗ്രാമപഞ്ചായത്തിലെ കുന്നുമ്മല്‍ അങ്കണവാടിയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പല്‍ന സ്‌കീം പ്രകാരം പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് എടവണ്ണ പഞ്ചായത്തിലെ വാര്‍ഡുകള്‍ 9 എടവണ്ണ ഈസ്റ്റ്, 10 എടവണ്ണ വെസ്റ്റ്, 11 കുന്നുമ്മല്‍, 20 പാലപ്പെറ്റ, 21 കല്ലിടുമ്പ് (പുതിയ വാര്‍ഡുകള്‍ – 9 എടവണ്ണ ഈസ്റ്റ് 10 എടവണ്ണ വെസ്റ്റ്, 22 എടവണ്ണ സൌത്ത്, 19 ആര്യന്‍തൊടിക കല്ലിടുമ്പ് ) എന്നീ വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും വര്‍ക്കറുടെയും ഹെല്‍പ്പറുടെയും തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായം 18 -35 നും മധ്യേ. പ്ലസ് ടു വിജയിച്ചവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ക്രഷ് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 വൈകുന്നേരം അഞ്ച്.
അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും അരിക്കോട് ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോണ്‍: 9188959781.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




