Section

malabari-logo-mobile

പെലെയെയും കടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

HIGHLIGHTS : Cristiano Ronaldo passes Pele

റോം : പെലെയെയും കടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി റൊണാള്‍ഡോ. ഇറ്റാലിയന്‍ ലീഗില്‍ കാഗ്ലിയാരിക്കെതിരെ ഹാട്രിക് നേടിയതോടെ കളിജീവിതത്തില്‍ ആകെ 770 ഗോളായി ഈ യുവന്റസുകാരന്. പെലെയ്ക്ക് 767 ഗോളാണ്. ഔദ്യോഗിക മത്സരങ്ങളിലെ കണക്കാണിത്. മുന്‍ ഓസ്ട്രിയന്‍ -ചെക്കോസ്ലോവാക്യ മുന്നേറ്റക്കരന്‍ ജോസെഫ് ബികാനെയാണ് മൂന്നാമത് (759).

എന്നാല്‍, ഈ കണക്കുകളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അനൗദ്യോഗിക രേഖകള്‍പ്രകാരം ബികാന് 821 ഗോളുകളുണ്ട്. ഓസ്ട്രിയയില്‍ ജനിച്ച് അവിടെയും ചെക്ക് റിപ്പബ്ലിക്കിലുമായി അഞ്ച് ക്ലബ്ബുകള്‍ക്കാണ് ബികാന്‍ കളിച്ചത്. സാന്റോസിന്റെ കണക്കുകള്‍ പ്രകാരം പെലെയ്ക്ക് 1091 ഗോളുകളാണ്.

sameeksha-malabarinews

കാഗ്ലിയാരിക്കെതിരെ 32 മിനിറ്റിനുള്ളില്‍ റൊണോ ഹാട്രിക് കുറിച്ചു. 57 -ാം ഹാട്രിക്കാണിത്. ഇറ്റാലിയന്‍ ലീഗില്‍ 23 ഗോളുമായി ഗോള്‍വേട്ടക്കാരിലും റൊണാള്‍ഡോയാണ് മുന്നില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!