യാങ്കൂണില്‍ പട്ടാളനിയമം

യാങ്കൂണ്‍ : സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ യാങ്കൂണിലെ ആറ് ടൗണ്‍ഷിപ്പില്‍ മ്യാന്മര്‍ സൈന്യം പട്ടാളനിയമം ഏര്‍പ്പെടുത്തി.

ഒന്നര മാസംമുമ്പ് നടന്ന അട്ടിമറിക്കുശേഷം പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. എന്നാല്‍, ആദ്യമായാണ് പട്ടാളനിയമം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിലിന്റെ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

ജനാധിപത്യ പുനഃസ്ഥാപനത്തിനായി സമരംചെയ്ത പന്ത്രണ്ടിലേറെപ്പേരെ സൈന്യം ഇവിടെ വെടിവച്ച് കൊന്നിരുന്നു. യാങ്കൂണില്‍മാത്രം 34 പേരെയാണ് സൈന്യം വധിച്ചത്. ഞായറാഴ്ച സൈന്യം വധിച്ച 38 പേരില്‍ 22ഉം ഹ്ലെയിങ് താര്‍ യാറിലായിരുന്നു. നൂറോളം പ്രക്ഷോഭകര്‍ ഇതിനോടകം കൊല്ലപ്പെട്ടു. അടിച്ചമര്‍ത്തല്‍ വകവയ്ക്കാതെയും പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്താണ് പുതിയ നടപടി.

Share news
error: Content is protected !!
Scroll to Top