മുഖ്യമന്ത്രിയുടെ സംസ്ഥാനതല പര്യടനം നാളെ മുതല്‍

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണം നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനതല പര്യടനത്തിന്.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. ബുധനാഴ്ച വയനാട് ജില്ലയിലും 18-ന് മലപ്പുറം, 19-ന് പാലക്കാട്, 20-ന് തൃശൂര്‍, 21-ന് ഇടുക്കി, 22-ന് കോട്ടയം, 23-ന് പത്തനംതിട്ട, 24-ന് ആലപ്പുഴ, 25-ന് കൊല്ലം, 26-ന് തിരുവനന്തപുരം, 27-ന് എറണാകുളം, 28-ന് കോഴിക്കോട്, 29-ന് കണ്ണൂര്‍, 30-ന് കാസര്‍കോട് എന്നിങ്ങനെയാണ് പര്യടനം.

കഴിഞ്ഞ എട്ടുമുതല്‍ സ്വന്തം മണ്ഡലമായ ധര്‍മടത്താണ് മുഖ്യമന്ത്രി. 31 മുതല്‍ വോട്ടെടുപ്പുവരെയും മണ്ഡലത്തിലുണ്ടാകും.

 

Share news
error: Content is protected !!
Scroll to Top