കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇത്തരത്തിൽ ഉത്തരവിട്ടിരിക്കുന്നത്.
എൻഫോഴ്സ് ഡയറക്ടറേറ്റിനെതിരെ എടുത്ത കേസില്‍ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ടുപോകാമെന്നും സാക്ഷികളുടെ മൊഴി എടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു. എന്നാല്‍, ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇ ഡി ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. കേസുമായി ബന്ധപ്പെട്ടുള്ള കഴിഞ്ഞ തവണത്തെ ഉത്തരവില്‍ തിരുത്തലുകള്‍ വരുത്താന്‍ ഹൈക്കോടതി തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗവും ഇഡിയുടെ ഭാഗവും ഇന്ന് ഹൈക്കോടതി കേട്ടു. അടുത്തമാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.




