ഡാനിഷ് സിദ്ധീഖിന്റെ മൃതദേഹം ദില്ലി ജാമിയ മില്ലിയ ക്യാമ്പസില്‍ അടക്കം ചെയ്യും

danish sidique to be buried at jamia millia campus

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി : താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ധീഖിന്റെ മൃതദേഹം ദില്ലിയിലെ ജാമിയ മില്ലിയ ക്യാമ്പസില്‍ സംസ്‌ക്കരിക്കും. ജാമിയ മില്ലിയയില്‍ അടക്കം ചെയ്യണമെന്ന ഡാനിഷ് സിദ്ധീഖിന്റെ അടുത്ത ബന്ധുക്കളുടെ ആവിശ്യം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡാനിഷ് സിദ്ധീഖ് ഈ ക്യാമ്പസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്
ഇവിടെ പഠിച്ചാണ് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, മാധ്യമപഠനവും പൂര്‍ത്തിയാക്കിയത്.
ഡാനിഷിന്റെ പിതാവ് അക്തര്‍ സിദ്ധീഖ് ഈ സര്‍വ്വകലാശാലയിലെ ഡീന്‍ ആണ്.

ഇന്ന് വൈകീട്ട് ആറുമണിയോടെ ഡാനിഷിന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലെത്തും.
പുലിസ്റ്റര്‍ പ്രൈസ് ജേതാവും റോയിട്ടേഴ്‌സ് ന്യൂസിന്റെ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് വെള്ളിയാഴ്ച പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള അഫ്ഗാന്‍ നഗരമായ സ്പിന്‍ ബോല്‍ഡാക്കില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.

താലിബാന്‍ റെഡ്‌ക്രോസിന് കൈമാറിയ മൃതദേഹം ഇന്നലെ രാത്രിയില്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •