കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്:  തീരുമാനം തെറ്റെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ബക്രീദിനോട് അനുബന്ധിച്ച് കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം തെറ്റാണണെന്ന് ഐഎംഎ പറയുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട തീര്‍ത്ഥാട യാത്രകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ കേരളത്തിന്റെ തീരുമാനങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും പ്രസ്താവനയില്‍ പറയുന്നു.

കേരളത്തില്‍ ടിപിആര്‍ പട്ടികയില്‍ എ,ബി,സിയില്‍ ഉള്‍പ്പെട്ട മേഖലകളിലാണ് ബുധനാഴ്ച വരെ കടകള്‍ തുറക്കാന്‍ നിരവധി ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ അനുമതി പിന്‍വലിക്കണമെന്നാണ് ഐഎംഎ ഇപ്പോള്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top