മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ട് വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്; രണ്ട് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് : മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ടെ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്. മൂന്ന് കോടി രൂപ തന്നില്ലെങ്ങില്‍ കുടംബാംഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നാണ് ഭീഷണി. ഭീഷണിക്കത്താണ് അയച്ചിരിക്കുന്നത്.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ കോഴിക്കോട് മലാപറമ്പ് ഹൗസിങ്ങ് കോളനിയിലെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. കത്ത് അയച്ചത് വയനാട് ചൂണ്ടയില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top