പൊന്നാനി; ശക്തമായ കാറ്റിനെ തുടര്‍ന്ന് വീടിനു മുകളിലേക്ക് തെങ്ങു വീണ് ഗൃഹനാഥന് പരിക്ക്. എടപ്പാള്‍ കാവില്‍പ്പടി കല്ലാനിക്കാവിലാണ് സംഭവം. ശക്തമായ കാറ്റില്‍ മന്താരത്തുവളപ്പില്‍ നാരായണന്‍ എന്നവരുടെ ഓടുമേഞ്ഞ വീടിനു മുകളിലേക്ക് തെങ്ങു വീണത്.
അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥന്‍ നാരായണന്റെ ശരീരത്തിലേക്ക് ഓടും, കഴുക്കോലുമടക്കമുള്ളവ പൊട്ടിവീണ് അദ്ദേഹത്തിന് പരിക്കുപറ്റുകയും ചെയ്തു.
ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




