
മങ്കട : മഴവെള്ളം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമായി കുട്ടിലങ്ങാടി പഞ്ചായത്തിലെ പത്താം വാര്‍ഡായ കൊളപ്പറ മ്പില്‍ അനധികൃത ഖനനം നട ത്തുന്നതിനിടെ അഗാധമായ ഗര്‍ത്തം കണ്ടെത്തി. ശക്ത മായ മഴയില്‍ കല്ലുവെട്ട് കുഴിക ളിലുണ്ടായിരുന്ന വെള്ളം ഗര്‍ ത്തത്തിലൂടെ കുത്തിയൊഴുകി പ്രദേശവാസികളുടെ കിണറുക ളിലെത്തി മലിനമായി. ഭൂനിരപ്പി ല്‍നിന്ന് അഞ്ച് മീറ്ററോളം താഴ്ച യിലാണ് കല്ല് വെട്ടിക്കൊണ്ടി രിക്കുന്നത്.
250 മീറ്റര്‍ ചുറ്റളവില്‍ മൂന്ന് ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത് കളത്തിങ്ങല്‍ അബു ഹാജി, കളത്തിങ്ങല്‍ പാത്തു, ആലി ങ്ങല്‍ അബ്ദുല്‍ ബാരി എന്നിവ രുടെ ഉടമസ്ഥതയിലുള്ള ഭൂമി യില്‍ ഫൈസല്‍, തെയ്യന്‍ മൊ യ്തീന്‍കുട്ടി, പറക്കോട്ടുപുലം ഹസന്‍ എന്നിവരാണ് അനധി കൃതമായി ഖനനം നടത്തുന്നത്.
കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍, മലപ്പുറം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ നിരവധി പരാ തി നല്‍കിയെങ്കിലും നടപടിയു ണ്ടായില്ല. ആശങ്ക പരിഹരിക്ക ണമെന്നും ശുദ്ധജലത്തിന് പരി ഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കയാ ണ് നാട്ടുകാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




