Section

malabari-logo-mobile

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

HIGHLIGHTS : CPM state convention begins in Kochi

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ഡ്രൈവില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെ നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്.

സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം ലഭിച്ചതിന്റെ പകിട്ടോടെയാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന സമ്മേളനം. പ്രവര്‍ത്തന സംഘടനാ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ സംസ്ഥാന ഭരണം സംബന്ധിച്ച പ്രത്യേക രേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കും.

sameeksha-malabarinews

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നയരേഖയ
യും അവതരിപ്പിക്കും. വൈകിട്ട് ഗ്രൂപ്പ് ചര്‍ച്ച നടക്കും. സിപിഎം പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സമ്മേനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമേ 400 പ്രതിനിധികളാണ്
വിവിധ ജില്ലകളില്‍നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച സമ്മേളനം സമാപിക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തടസങ്ങള്‍ നീക്കി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് സിപിഎം റിപ്പോര്‍ട്ട്. പദ്ധതിക്കെതിരെ പ്രചാരണം പെരുപ്പിച്ചുകാട്ടുന്നുവെന്നും വിമര്‍ശനമുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണം. സ്വത്വ രാഷ്ട്രീയം, ദളിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!