HIGHLIGHTS : CPM state conference begins in Kollam today
കൊല്ലം: സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പി ബി അംഗവും കേന്ദ്ര കമ്മിറ്റി കോ – ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപം ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ അടക്കം ചേര്‍ന്നാണ് നയരേഖ.
3 പതിറ്റാണ്ടിനിപ്പുറം കൊല്ലത്തെത്തിയ സി പി എം സംസ്ഥാന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ ചുവപ്പിച്ചിരിക്കുകയാണ്. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് ബുധനാഴ്ച വൈകുന്നേരം സ്വാഗത സംഘം ചെയര്‍മാനും ധനമന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തിയതോടെ സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായിരുന്നു. 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പടെ 530 പേരാണ് ഇത്തവണ സി പി എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളായിട്ടുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു