പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് വിഎസ്

v sതിരുവനന്തപുരം: സി പി എമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ പാര്‍ട്ടിയിലുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ തുടരുമോ എന്ന ചോദ്യത്തിനു പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു വി എസിന്റെ പ്രതികരണം.

അതേ സമയം, പാര്‍ട്ടിയ്ക്ക് വയസ്സാകുന്നു എന്ന് പിസിഎം സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ കടന്ന് വരുന്നില്ലെന്നും കേരളത്തിലെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 50 ശതമാനവും 46 വയസിന് മുകളിലുള്ളവരെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡി വൈ എഫ്െ എയുടേയും എസ് എഫ് ഐയുടേയും അംഗസംഖ്യ കുറഞ്ഞു. ജനരോഷത്തിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാനാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. സമരങ്ങള്‍ വഴിപാടാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ  വിശാഖപട്ടണത്ത് സി പി എം പാര്‍ട്ടികോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Share news
error: Content is protected !!
Scroll to Top