കോവിഡ്‌ വ്യാപന നിയന്ത്രണം; കേരളത്തില്‍ 144 പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. അഞ്ച്‌ പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത്‌ വിലക്കിയാണ്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്‌. മറ്റന്നാള്‍ രാവിലെ 9 മണി മുതല്‍ ഒരുമാസത്തേക്കാണ്‌ നിയന്ത്രണം. അതേസമയം വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്‌ക്ക്‌ ഇളവുണ്ട്‌.

കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി സിആര്‍പിസി 144 അനുസരിച്ചാണ്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്‌. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക്‌ സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്‌. ആളുകള്‍ കൂട്ടം കൂടുന്ന മറ്റെല്ലാ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌.

അതെസമയം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അതാത്‌ ജില്ലകളിലെ സ്ഥിതികള്‍ക്ക്‌ അനുസരിച്ച്‌ ജില്ലാകളക്ടര്‍മാര്‍ക്ക്‌ തീരുമാനമെടുക്കാം. സാമൂഹിക അകലം ഉറപ്പുവരുത്താനായാണ്‌ ഈ നടപടി.

 

 

Share news
error: Content is protected !!
Scroll to Top