Section

malabari-logo-mobile

പ്രതിസന്ധിക്ക് നേരിയ പരിഹാരം; 2 ലക്ഷം ഡോസ് വാക്‌സിനെത്തി

HIGHLIGHTS : Light solution to the crisis; 2 lakh dose reached the vaccine

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ തലസ്ഥാനത്ത് എത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് മുംബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വാക്സിന്‍ എത്തിച്ചത്. ഇതില്‍ 30,000 ഡോസ് തിരുവനന്തപുരം ജില്ലയ്ക്കാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത് സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലുള്ള പ്രതിസന്ധിക്ക് നേരിയ പരിഹാരമേ ആകൂ.

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഡോസ് അനുവദിക്കാത്തതിനാല്‍ സംസ്ഥാനത്തെ വാക്സിന്‍ വിതരണം കടുത്ത പ്രതിസന്ധിയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറുകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നിരുന്നു. കോഴിക്കോട്ട് വ്യാഴാഴ്ച 5000 ഡോസ് കോവിഷീല്‍ഡാണ് ബാക്കിയുണ്ടായിരുന്നത്. കോള്‍ഡ് ചെയിന്‍ സെന്ററുകളിലും ജില്ലാ വാക്‌സിന്‍ സെന്ററുകളിലും ബാക്കിയുള്ളവ മാത്രമാണ് വിതരണത്തിനുണ്ടായിരുന്നത്. 13നാണ് കേരളത്തില്‍ അവസാനമായി രണ്ടു ലക്ഷം കോവാക്‌സിന്‍ എത്തിച്ചത്. 50 ലക്ഷം ഡോസാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!