Section

malabari-logo-mobile

സൗദിയിൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി

HIGHLIGHTS : Covid vaccine booster dose is mandatory in Saudi Arabia

സൗദിയിൽ 2022 ഫെബ്രുവരി ഒന്നുമുതൽ 18 വയസ്സ് പൂർത്തിയായവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്തവർ എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണ് രണ്ടു ഡോസ് എടുത്ത് 8 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കല് ന അപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടാവില്ല. രണ്ടു ഡോസ് എടുത്തു ആറുമാസത്തിനുശേഷം രക്തത്തിലെ ആന്റിബോഡിയുടെ അളവ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ആറോ അതിലധികമോ മാസം പൂർത്തിയായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.
ഫെബ്രുവരി ഒന്നുമുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് വ്യാപാര വാണിജ്യ കായിക സാംസ്കാരിക സ്ഥാപനങ്ങളിലോ പൊതു ചടങ്ങുകളിലോ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലോ വിമാനങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ പ്രവേശിക്കാൻ വിലക്ക് ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!