മലപ്പുറം; ജില്ലയില്‍ 50 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 13 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 686 പേര് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍
ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച 108 ആംബുലന്‍സിലെ ഡ്രൈവറുമായി ബന്ധമുണ്ടായ 108 ആംബുലന്‍സിലെ ഡ്രൈവര്‍ കുറ്റിപ്പുറം സ്വദേശി, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാര്‍ക്ക് പൊന്നാനി സ്വദേശി (47) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരന്, 35 വയസുകാരന്, 41 വയസുകാരന്, 35 വയസുകാരന് കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരന്, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41), പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരായ മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോള്‍ സ്വദേശി (34), പാലക്കാട് മത്സ്യ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ പെരിന്തല്‍മണ്ണ സ്വദേശി (28), 108 ആംബുലന്‍സിലെ ഡ്രൈവറായ കാവനൂര്‍ സ്വദേശി (30), പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി (38), തലശ്ശേരിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന എടയൂര്‍ സ്വദേശി (27) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
ചെന്നൈയില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (20), ബംഗലൂരുവില്‍ നിന്നെത്തിയവരായ തുവ്വൂര്‍ സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (26), ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്, 43 വയസുകാരന് എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (46), ദമാമില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (45), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (28), അബുദബിയില്‍ നിന്നെത്തിയ വട്ടംകുളം മാണൂര്‍ സ്വദേശിയായ നാല് വയസുകാരന്, ദുബായില്‍ നിന്നെത്തിയ വട്ടംകുളം മാണൂര്‍ സ്വദേശി (30), ഷാര്‍ജയില്‍ നിന്നെത്തിയ എടക്കര സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ മൂര്‍ക്കനാട് സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശി (58), ദോഹയില്‍ നിന്നെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (32), ജിദ്ദയില്‍ നിന്നെത്തിയ തൃപ്പനച്ചി സ്വദേശി (49), കുവൈത്തില്‍ നിന്നെത്തിയ ഊരകം സ്വദേശി (32), ദോഹയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (44), റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പുല്ലൂര്‍ സ്വദേശിനി (25), റിയാദില്‍ നിന്നെത്തിയ തെന്നല സ്വദേശി (48), ഖത്തറില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ പുളിക്കല്‍ സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (57), ജിദ്ദയില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (45), റിയാദില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (33), ദുബായില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (25), ഖത്തറില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (25), റിയാദില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശിനി (19), ദുബായില്‍ നിന്നെത്തിയ കല്പകഞ്ചേരി സ്വദേശി (41), ദുബായില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (20), അബുദാബിയില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (42), ഷാര്‍ജയില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (40), റിയാദില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശിനി (24), റിയാദില്‍ നിന്നെത്തിയ നിലമ്പൂരിലെ ആറ് വയസുകാരന് എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍
ആരോഗ്യ വകുപ്പിനെ അറിയിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ




