അഴിയൂരിന് ഇന്ന് ആശ്വാസം: ചോമ്പാല്‍ ഹര്‍ബറിലെ 200 പേരുടെയും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായി

വടകര: ഉറവിടം അറിയാത്ത കോവിഡ് പോസിറ്റീവ് രോഗി ഉള്ള അഴിയൂരില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി ഹാര്‍ബറിലെ 200 തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം നടത്തിയ 100 പേരുടെ ഫലവും നെഗറ്റീവായിരുന്നു.

ബാംഗ്ലൂരില്‍ നിന്ന് വന്ന കല്ലമല സ്വദേശിയായ 23 വയസ്സുകാരന് അഴിയൂരില്‍ ഇന്ന് പോസിറ്റീവ് ആയി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിക്ക് ആരുമായും സമ്പര്‍ക്കം ഇല്ല.

ഹാര്‍ബറിലെ ടെസ്റ്റിന് മെഡിക്കല്‍ ഓഫീസര്‍ ഡോ : അബ്ദുല്‍ നസീര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍, വാര്‍ഡ് മെമ്പര്‍ കെ. ലീല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി കെ ഉഷ, അധ്യാപകന്‍മാരായ ആര്‍. പി. റിയാസ്, വി പി രാഹുല്‍ ശിവ, സജേഷ് കുമാര്‍, കെ പി പ്രീജിത്ത് കുമാര്‍, ജെ പി.എച്ച്.എന്‍ മഞ്ജു, വാര്‍ഡ് ഞഞഠ അംഗങ്ങള്‍, ചോമ്പാല്‍ പോലിസ് ,ഹാര്‍ബര്‍ വികസന സമിതി അംഗങ്ങള്‍ അംഗന്‍വാടി ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സഹായത്തിന് ഉണ്ടായിരുന്നു.

നേരത്തെ ഗൂഗിള്‍ ഫോമില്‍ ടെസ്റ്റ് ചെയ്യുന്നവരുടെ രെജിസ്‌ട്രേഷന്‍ നടത്തിയിരുന്നു
എനി നിലവില്‍ പോസറ്റീവ് രോഗിയായ വ്യക്തിയുടെ ബന്ധുക്കളായ 6 പേരുടെ പരിശോധന ഫലം വരാനുണ്ട്. കോ വിഡ് 19 സമ്പര്‍ക്ക സാധ്യത ഇല്ലാത്തതിനാല്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിനെ കണ്‍റ്റെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയനും സെക്രട്ടറി ടി.ഷാഹുല്‍ ഹമീദും ജില്ലാ കലക്ടര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വെച്ച് അഭ്യര്‍ത്ഥിച്ചു. അനുഭാവപൂര്‍ണമായി പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Share news
error: Content is protected !!
Scroll to Top