തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരിക്ക്‌  കോവിഡ്; ഓഫീസ് താൽക്കാലികമായി അടച്ചു.

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിങ് ഇൻസ്പെക്ടർക്ക് കോവിഡ്. കഴിഞ്ഞ ദിവസമാണ് ജീവനക്കാരിക്ക്‌ കൊവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. സമ്പർക്കത്തിൽ ഉൾപ്പെട്ട ഓഫീസിലെ മറ്റ് ജീവനക്കാർ നിരീക്ഷണത്തിൽ പോയിരിക്കുന്നതിനാൽ ഓഫീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓഫീസിലേക്ക് ജനങ്ങൾ വരുന്നത് ഒഴിവാക്കണമെന്നും തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top