Section

malabari-logo-mobile

മൂന്നാംതരംഗം ആഗസ്റ്റ് അവസാനത്തോടെ: ഐസിഎംആര്‍

HIGHLIGHTS : Covid Third Wave

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ആഗസ്റ്റ് അവസാനത്തോടെ ഉണ്ടായേക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).

രണ്ടാംതരംഗത്തിന്റെ അത്ര രൂക്ഷത മൂന്നാംതരംഗത്തിന് ഉണ്ടാകില്ല. എന്നാല്‍, രോഗവ്യാപനം തടയാന്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്- ഐസിഎംആര്‍ എപ്പിഡെമോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസസ് (ഇസിഡി) വിഭാഗം തലവന്‍ ഡോ. സമീറാന്‍ പാണ്ഡ ദേശീയചാനലിനോട് പ്രതികരിച്ചു.

sameeksha-malabarinews

അതേസമയം, രാജ്യത്തിന്റെ പല ഭാഗത്തും പെരുമാറ്റച്ചട്ടത്തിലുണ്ടാകുന്ന ലംഘനത്താല്‍ കോവിഡ് കേസ് വീണ്ടും വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ‘പരിശോധന, കണ്ടെത്തല്‍, ചികിത്സ, വാക്സിനേഷന്‍’ എന്ന പദ്ധതി കൃത്യമായി പിന്തുടര്‍ന്ന് രോഗവ്യാപനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആള്‍ക്കൂട്ടമൊഴിവാക്കാന്‍ പ്രാദേശിക അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്ഭല്ലാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!