Section

malabari-logo-mobile

കോവിഡ് മൂന്നാം തരംഗം മുന്നിലുണ്ട്; സ്‌കുളുകള്‍ തുറക്കില്ലെന്ന് കെജ്രിവാള്‍

HIGHLIGHTS : Covid is in front of the third wave; Kejriwal says they will not open schools

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഭീഷണിയായി മുന്നില്‍ നില്‍ക്കവെ നിലവില്‍ സ്‌കൂളുകള്‍ തുറക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വാക്സിനേഷന്‍ പൂര്‍ത്തിയാകാതെ സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. യാതൊരു അപകടവും വിലിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളുടെയും അന്താരാഷ്ട്ര തലത്തില്‍ കണ്ടുവരുന്ന പ്രവണതയും പരിശോധിച്ചാല്‍  കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാനുള്ള സാധ്യത വളരെ വലുതാണ്. നിലവില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. ഉടനടി ഓഫ്ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ച് കുട്ടികളെയും അതുവഴി മറ്റുള്ളവരെയും പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിക്കുന്നില്ല’, സ്‌കൂളുകള്‍ ഉടന്‍ തുറക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

sameeksha-malabarinews

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 671 പേരാണ് നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!