കോവിഡ് വാക്‌സിന്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികളുടെ കണക്ക് എടുക്കുന്നു

തിരുവനന്തപുരം: ഒക്‌ടോബറില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.

സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്.

സെപ്റ്റംബര്‍ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top