പരപ്പനങ്ങാടി; കാറില്‍ കഞ്ചാവ് കടത്തവെ യുവാക്കള്‍ എക്‌സൈസ് പിടിയില്‍. പരപ്പനങ്ങാടി എക്‌സൈസ്് കോട്ടക്കലില്‍ നടത്തിയ വാഹനപരിശോധനയിലാണ് ആറുകിലോ കഞ്ചാവുമായി മാറാക്കര സ്വദേശികളായ കുന്നത്തൊടി വീട്ടില്‍ യൂസഫ്, ഒഴുക്കപ്പറമ്പില്‍ വീട്ടില്‍ റഷീദ് (26) എന്നിവര്‍ പിടിയിലാകുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന KL-542254 മാരുതി ആള്‍ട്ടോ കാറിനുള്ളില്‍ സൂക്ഷിച്ചനിലയിരായിരുന്നു കഞ്ചാവ്.
റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയും പാര്‍ട്ടിയും ചേര്‍ന്ന് കോട്ടയ്ക്കല്‍ പുത്തൂര്‍ എന്ന സ്ഥലത്ത് വെച്ചാണ് വാഹന പരിശോധന നടത്തിയത്.
പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ഉമ്മര്‍കുട്ടി,പ്രദീപ്കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍, ഷിഹാബുദ്ദീന്‍, ദിദിന്‍, വിനീഷ്, അരുണ്‍, ജയകൃഷ്ണന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിന്ധു പട്ടേരിവീട്ടില്‍, ലിഷ എന്നിവരും പങ്കെടുത്തു.



